headerlogo
recents

സഫ മക്ക എക്സലൻസ് അവാർഡ് ജാബിർ കക്കോടിക്ക് സമ്മാനിച്ചു

സഫ മക്കയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ ഉപഹാരം കൈമാറി.

 സഫ മക്ക എക്സലൻസ് അവാർഡ് ജാബിർ കക്കോടിക്ക് സമ്മാനിച്ചു
avatar image

NDR News

19 Jul 2024 07:09 PM

   റിയാദ് : സഫ മക്ക മെഡിക്കൽ സെന്റർ ഏർപെടുത്തിയ ഈ വർഷത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള എക്സലൻസ് അവാർഡ് ജീവകാരുണ്യ പ്രവർത്തകനും കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി കൺവീനറുമായ എ.കെ ജാബിർ കക്കോടിക്ക് സമ്മാനിച്ചു.

 ഷിഫാ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഷാജി അരിപ്രയുടെ മലബാർ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ വർഷങ്ങളായി കോഡിനേറ്റ് ചെയ്യുന്നത് ജാബിറാണ്. സഫ മക്കയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ ഉപഹാരം കൈമാറി.

   സാമൂഹ്യ ജീവകാരുണ്യ വിഷയങ്ങളിലെ ജാബിറിനെ ഇടപെടൽ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ജാബിർ കക്കോടി മറുപടി പ്രസംഗം നടത്തി. അവാർഡിനേക്കാൾ വലിയ അംഗീകാരമാണ് എല്ലാവരും പറയുന്ന നല്ല വാക്കുകളെന്നും വർഷങ്ങളായി ഷാജി അരിപ്രയെ പോലുള്ളവരുടെ തണലിൽ ആയിരക്കണക്കിന് നിർദ്ധനനരെ സഹായിക്കാൻ കഴിയുന്നത് നിയോഗമായി കാണുന്നതെന്നും മനുഷ്യരാശിക്ക് ആകമാനം സഹായകമാകുന്ന പ്രവാസി സമൂഹത്തെ ഈ അവസരത്തിൽ മുക്തകണ്ഠം പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

  ഡോ.ബാലകൃഷ്ണൻ, ഡോ. അനിൽ കുമാർ,ഡോ. തോമസ്, ഡോ.ഷാജി നാരായണൻ, ഡോ.ഷേർ ഹൈദർ, സഫ മക്ക അഡ്മിൻ അംഗങ്ങളായ യഹിയ ചെമ്മാണിയോട്, ഇല്യാസ്, ജാബിർ, സൂപ്പർവൈസർ മുഹമ്മദ് അലി മണ്ണാർക്കാട്, ജീവനക്കാരായ സിനി,ലിജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

NDR News
19 Jul 2024 07:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents