headerlogo
recents

ഗോവയ്ക്കു സമീപം ചരക്കുകപ്പലിന് തീപിടിച്ചു

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് വിവരം.

 ഗോവയ്ക്കു സമീപം ചരക്കുകപ്പലിന് തീപിടിച്ചു
avatar image

NDR News

20 Jul 2024 03:35 PM

  കാർവാർ: ​ഗോവ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. ​ഗോവ തീരത്തു നിന്നും 102 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കുകപ്പലിന് തീപിടിച്ചത്.

   ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് വിവരം. ഡെക്കിൽ തീ അതിവേഗം പടർന്ന് മുൻവശത്തുണ്ടായിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. 160 ഓളം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്.

   മുന്ദ്രയിൽ നിന്ന് കൊളംബോയി ലേക്ക് പോവുകയായിരുന്ന കപ്പലിന്റെ മുൻഭാ​ഗത്താണ് തീപടർന്നതെന്ന് കോസ്റ്റ്​​ഗാർഡ് അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്.വിവരമറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണച്ചു. കോസ്റ്റ് ​ഗാർഡിന്റെ സചേത്, സുജീത്, സമ്രാട് കപ്പലുകളും ഒരു എയർക്രാഫ്റ്റുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.

   

 

NDR News
20 Jul 2024 03:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents