മണ്ണാർക്കാട് സ്കൂൾ ബസ്സിടിച്ച് ആറ് വയസ്സ് കാരിക്ക് ദാരുണാന്ത്യം
മണ്ണാര്‍ക്കാട് നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകള്‍ ഹിബയാണ് മരിച്ചത്.
മണ്ണാർക്കാട്: സ്കൂൾ ബസ്സിടിച്ച് ആറ് വയസ്സ് കാരിക്ക് ദാരുണാന്ത്യം.വിദ്യാര്‍ത്ഥിനി ഇറങ്ങിയ അതേ സ്‌കൂള്‍ ബസ് ഇടിക്കുയായിരുന്നു. മണ്ണാര്‍ക്കാട് നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകള്‍ ഹിബ (6) ആണ് മരിച്ചത്.നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.
ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

