കനത്ത മഴ; സംസ്ഥാനത്ത് 4 ട്രെയിനുകൾ റദ്ദാക്കി
പാലരുവി എക്‌സ്പ്രസ് ആലുവയിലും വേണാട് എക്‌സ്പ്രസ് ചാലക്കുടിയിലും സര്‍വീസ് അവസാനിപ്പിക്കും

എറണാകുളം: കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍ - തൃശൂര്‍ ഡെയ്‌ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, ഷൊര്‍ണൂര്‍ - തൃശൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, തൃശൂര്‍ – ഷൊര്‍ണൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം - കണ്ണൂര്‍ ഇന്റര്‍ സിറ്റി തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ട്രെയിന്‍ നമ്പര്‍ 16791 തിരുനെല്‍വേലി - പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയിലും ട്രെയിന്‍ നമ്പര്‍ 16302 തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ചാലക്കുടിയിലും സര്‍വീസ് അവസാനിപ്പിക്കും.
തൃശൂര്‍ നിന്ന് വടക്കോട്ടും, ഷൊര്‍ണൂര്‍, പാലക്കാട് ഭാഗത്ത് നിന്ന് തൃശൂര്‍, എറണാകുളം ഭാഗത്തേക്കും ഉള്ള റെയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കുമിടയില്‍ കനത്ത വെള്ളക്കെട്ടിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.