ആവിർഭവ് ദൈവത്തിൻ്റെ വരദാനം
ആനന്ദ് കാവും വട്ടത്തിന്റെ ശിഷ്യനാണ് ആവിർഭവ്.

മുംബൈ :സോണി ടിവി ദേശീയ തലത്തിൽ നടത്തിയ സൂപ്പർ സ്റ്റാർ സിംഗർ 3 യിലെ വിജയി ആവിർഭവ് ഇന്ന് ലോകം മുഴുവൻ ആദരിക്കുന്ന കുഞ്ഞു ഗായകനായി മാറിക്കഴി ഞ്ഞിരിക്കുന്നു. ലോകത്തിലെ മുഴുവൻ സംഗീതാസ്വാദകരെയും അത്ഭുതപ്പെടുത്തുന്ന വിധം അന്യഭാഷാ ഗാനങ്ങളും മറ്റും അനായാസമായി ആലപിച്ച് സംഗീത ലോകത്തിലെ അപൂർവ്വ പ്രതിഭയായി മാറിയിരിക്കുന്നു ഈ കൊച്ചു മിടുക്കൻ.
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിലെ സ്വസ്തിയിൽ നിന്നാണ് കഴിഞ്ഞ നവമിക്ക് ആവിർഭവ് സംഗീത പഠനമാരംഭി ക്കുന്നത്. ഗുരുനാഥൻ ആനന്ദ് കാവുംവട്ടത്തിൻ്റെ വാക്കുകൾ " അപൂർവ്വ സിദ്ധിയുള്ള ഒരസാധാരണ പ്രതിഭയാണവൻ, ദൈവം നമുക്ക് നൽകിയവരദാനം. റിയാലിറ്റിഷോയിൽ ഓഡീഷന് പാടേണ്ട ഗാനങ്ങൾ തെറ്റുകൾ തിരുത്തുവാനായി എന്നെ പാടി കേൾപ്പിച്ചപ്പോൾ അതിലൊരു തിരുത്തലും വേണ്ടി വന്നില്ല. ഏറ്റവും പൂർണ്ണതയോടെ തന്നെയാണ് പാടി യത്.സംഗീത ലോകത്ത് അവന് ഞാനൊരു വഴികാട്ടി മാത്രം."
എറണാകുളം അങ്കമാലി വിശ്വജ്യോതി പബ്ലിക്ക് സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിയായ ആവിർഭവ് ,ഇടുക്കി ജില്ലയിലെ രാമക്കൽമേട് സ്വദേശികളായ സജിമോൻ സന്ധ്യ ദമ്പതിമാരുടെ ഇളയ മകനാണ്. സഹോദരി അനിർവിന്യയും റിയാലിറ്റി ഷോ താരവും, ആനന്ദിൻ്റെ ശിഷ്യയു മാണ്.ഈയൊരു മത്സരത്തിൽ പതിനഞ്ച് പേരോട് മത്സരിച്ചാണ് ആവിർഭവ് കീരീടം ചൂടിയത്.