ആനവാതിലിലെ ചെത്തിൽ നൗഫൽ പുഴയിൽ വീണ് മരണപ്പെട്ടു
ചിറ്റാരി റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തായാണ് വീണത്

ആനവാതിൽ: ആനവാതിലിലെ ചെത്തിൽ നൗഫൽ പുഴയിൽ വീണ് മരണപ്പെട്ടു. ചിറ്റാരി റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തായാണ് വീണത്. സംഭവം കണ്ടുകൊണ്ടിരുന്ന ആളുകൾ ഉടൻതന്നെ കൊയിലാണ്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. ഷാഹിദയാണ് ഭാര്യ. മക്കൾ: ഷാനു, ഷാനിയ.