നാദാപുരത്ത് ബസ് സ്റ്റാൻ്റിന് സമീപം ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക്
ഇന്ന് രാവിലെ ഗുരുവായൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.

നാദാപുരം:നാദാപുരം ബസ് സ്റ്റാൻ്റിന് സമീപം ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു ഒരാളുടെ പരിക്ക് ഗുരുതരം 'ഇന്ന് രാവിലെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പാടെ തകർന്നു. കെ.എസ്.ആർ.ടി.സി ബസിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.