എളേറ്റിൽ വട്ടോളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം.
ബൈക്ക് യാത്രികൻ കരിയാത്തൻകാവ് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം
എളേറ്റിൽ വട്ടോളി :എളേറ്റിൽ വട്ടോളിയിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു.ബൈക്ക് യാത്രികൻ കരിയാത്തൻകാവ് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.നരിക്കുനി – പൂനൂർ റോഡിൽ എളേറ്റിൽ വട്ടോളി അങ്ങാടിയിലുള്ള വരമ്പ് കയറുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ടത്.
ആംബുലൻസ് വിളിച്ച് ബൈക്ക് യാത്രികനെ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.അതോടെ ബൈക്ക് യാത്രികനെ തുടർചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

