headerlogo
recents

സർഗാലയയിൽ കൈത്തറി പൈതൃകോത്സവം സർഗ്ഗ ടെക്സ്റ്റ് 24 സെപ്റ്റംബർ 1 മുതൽ 14 വരെ നടക്കും

ഭാരത പൈതൃകത്തെ അനാവരണം ചെയ്യുന്ന രൂപ ത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.

 സർഗാലയയിൽ കൈത്തറി പൈതൃകോത്സവം സർഗ്ഗ ടെക്സ്റ്റ് 24 സെപ്റ്റംബർ 1 മുതൽ 14 വരെ നടക്കും
avatar image

NDR News

31 Aug 2024 09:21 PM

   പയ്യോളി:സർഗാ ടെക്സ്റ്റ്ന്റെ ഭാഗമായി ഭാരത പൈതൃകത്തെ അനാവരണം ചെയ്യുന്ന രൂപത്തിൽ ഇരിങ്ങൽ സർഗാലയിൽ " കൈത്തറി പൈതൃകോത്സവം സർഗാ ടെസ്റ്റ് 2024 "സെപ്റ്റംബർ ഒന്നു മുതൽ 14 വരെ നടക്കും.

    ഭാരത പൈതൃകത്തെ അനാവരണം ചെയ്യുന്ന രൂപ ത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. നാഷണൽ ഡിസൈൻ സെൻറിൻടെ ആഭിമുഖ്യത്തിലാണ് സ്റ്റേറ്റ് ഹാൻഡ് ലൂം എക്സ്പോ (ഹത്കർഘ മേള) സംഘടിപ്പിച്ചത്. ആഡംബര സിൽക്ക് സാരികൾ മുതൽ കരവിരുത് തീർത്ത മനോഹരമായ എംബ്രോയിഡറികൾ വരെ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ കൈത്തറി ടീം പവലിയനും ഒരുക്കും. മേളയുടെ ഭാഗമായി സർഗാലയ കഫ്ത്തീരിയയിൽ കേരളീയ സദ്യ ,വിവിധ കേരളീയ ഭക്ഷ്യ വിഭവങ്ങൾ എന്നിവയും ഉണ്ടായിരിക്കും.

NDR News
31 Aug 2024 09:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents