ദുരന്ത രക്ഷാസേനയ്ക്ക് നടുവണ്ണൂരിൽ ഉപകരണങ്ങൾ കൈമാറി
കഴിഞ്ഞ മഴക്കാലത്ത് സേനയുടെ നേതൃത്വത്തിൽ മാതൃകപരമായ പ്രവർത്തനങ്ങൾ
നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു . കഴിഞ്ഞ മഴക്കാലത്ത് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സേനയുടെ നേതൃത്വത്തിൽ നടത്തിയ മാതൃക പരമായ പ്രവർത്തനങ്ങൾ നാട്ടിലെ യുവാക്കൾക്ക് തന്നെ മാതൃകയാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കനത്ത കാറ്റിൽ കടപുഴകി വീണ മരങ്ങൾ മാറ്റാനും വെള്ളം കയറിയപ്പോൾ ഒറ്റപ്പെട്ടു പോയവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കാനും സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ യോഗത്തിൽ വച്ച് വിതരണം ചെയ്തു.പികെ ദിനേശ് ഏറ്റുവാങ്ങി. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ വകയായി വാങ്ങിയ ഉപകരണങ്ങളാണ് പഞ്ചായത്ത് പ്രസിഡൻറ് ടി.പി. ദാമോദരൻ മാസ്റ്റർ കൈമാറിയത്. വികസനകാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് അധ്യക്ഷൻ വഹിച്ചു. വാർഡ് മെമ്പർമാരായ കെ എം നിഷ , ടി സി സുരേന്ദ്രൻ, കെ കെ സൗദ,സജീവൻ മക്കാട്ട്, ടി നിസാർ, എന്നിവരും രാജൻ കമ്മങ്ങാട്, കെ രവി ,പി അച്യുതൻ ,കെ പി ബിജേഷ് എന്നിവരും സംസാരിച്ചു.

