സാമൂഹികമാറ്റത്തിന് സ്ത്രീകൾ മുഖ്യപങ്ക് വഹിക്കണം.
മുയിപ്പോത്ത് ശാഖാ വനിതാ ലീ ഗ് കുടുംബസംഗമം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ബഹ് കീഴരിയൂർ ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
മുയിപ്പോത്ത്: സാമൂഹിക മാറ്റത്തിന് സ്ത്രീകൾ മുഖ്യപങ്ക് വഹിക്കണം.സാംസ്കാരിക മൂല്യം പുതിയ തലമുറയിലെത്തിക്കാൻ സ്ത്രീകൾ കരുത്തവരാവേണ്ടതുണ്ട്. മുയിപ്പോത്ത് ശാഖാ വനിതാ ലീഗ് കുടുംബസംഗമം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ബഹ് കീഴരിയൂർ ഉത്ഘാടനം ചെയ്ത് സംസാരിച്ചു.സമിയുന്നി സമജീദ് അദ്ധ്യക്ഷത വഹിച്ചു.മാറ്റത്തിനായി സ്ത്രീകളുടെ പോരാട്ടത്തിന് ശക്തി പകരാൻ മുസ്ലിം യൂത്ത് ലീഗ് ഒപ്പമുണ്ടാവു മെന്ന് മിസ് ബഹ് പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ സിക്രട്ടറി നജ്മ തബ്ശീറ മുഖ്യ പ്രഭാഷണം നടത്തി.വർഗീയത ചെറുക്കാനും സാമൂഹ്യ ബാധ്യത നിർവ്വഹിക്കാനും സ്ത്രീകൾക്ക് കഴിയണമെന്നവർ പറഞ്ഞു. അതാണ് വനിതാ ലീഗ് വിഭാനം ചെയ്യുന്ന സന്ദേശം.എസ്. ടി. യു.സംസ്ഥാന സെക്രട്ടറി സി.പി.കുഞ്ഞമ്മത്. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കരീംകോച്ചേരി.കെ.എം.സി.സി.ഖത്തർ ജില്ലാ പ്രസിഡൻറ്, ടി.ടി.കുഞ്ഞമ്മത്.എൻ.എം.കുഞ്ഞബ്ദുല്ല സി.ടി.അബ്ദുൽ അസീസ് തറമൽ,സീനത്ത് വാർഡ് മെമ്പർ മാരായ ഇ.കെ.സുബൈദ മുംതാസ്,എം.എം. ആയിഷ,മജീദ്.കെ.കെ.റഷീദ് തേറോട്ട്.മുഹമ്മത് കെ കെ.കുഞ്ഞബ്ദുല്ല വി.പി.തുടങ്ങിയവർ സംസാരിച്ചു.
എം.ജി.സർവ്വ കലാശാലയിൽ നിന്നും എം.എസ്.സി.കെമിസ്ട്രി ഒന്നാം റാങ്ക് നേടിയ നന്ദന പ്രഭാകരനെ അഡ്വ:നജ്മ തബ്ശീറ മൊമന്റൊ നൽകി ആദരിച്ചു.

