പന്തിരിക്കരയിൽ തെരുവുനായ്കൾ കൂട്ടമായെത്തി ആടുകളെ കടിച്ചു കൊന്നു
കറവുള്ള ആടിനെയും രണ്ട് കുട്ടികളെയുമാണ് തെരുവ് നായ്ക്കൾ കടിച്ച് കൊന്നുത്

പന്തിരിക്കര: തെരുവ് നായ്ക്കൾ ആടുകളെ കടിച്ച് കൊന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. പന്തിരിക്കര ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിൽ 8-ാം വാർഡിൽ താമസിക്കുന്ന കല്ലങ്കണ്ടി മീത്തൽ സൂപ്പിയുടെ കറവുള്ള ആടിനെയും രണ്ട് കുട്ടികളെയുമാണ് കൂട്ടിൽ കയറി തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. നാലോളം തെരുവു നായകളാണ് ആളുകളെ അക്രമിച്ചിരിക്കുന്നത്. കൂട്ടമായി എത്തിയ ഇവയെ ആദ്യം വീട്ടുടമ പ്രദേശത്ത് നിന്നും ഓടിച്ചിരുന്നു.
എന്നാൽ പിന്നീട് രാത്രി ഇവ വീണ്ടുമെത്തി കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളെ കടിച്ചു കൊല്ലുകയായിരുന്നു. കറവയുള്ള ആടിനെയും രണ്ട് കുട്ടികളെയും കൂട്ടിൽ കയറിയാണ് കടിച്ച് കൊന്നത്. തെരുവുനായ ആക്രമണത്തിൽ, സൂപ്പി പഞ്ചായത്തിനും മൃഗഡോക്ടർക്കും പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് ഇടയ്ക്കിടെ കൂട്ടമായി തെരുവുനായ ആക്രമണം ഉണ്ടാവാറുണ്ടെന്ന് വാർഡ് മെമ്പർ പി.കെ പ്രകാശിനി പറഞ്ഞു. പഞ്ചായത്തിൽ വിവരമറിയിച്ചിട്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.