headerlogo
recents

മരണപ്പെട്ടവരുടെ പേരുകൾ റേഷന്‍ കാര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യണം.

കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം.

 മരണപ്പെട്ടവരുടെ പേരുകൾ റേഷന്‍ കാര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യണം.
avatar image

NDR News

21 Oct 2024 07:23 PM

മരണപ്പെട്ടവരുടെ പേരുകൾ റേഷന്‍ കാര്‍ഡുകളില്‍ നീക്കം ചെയ്യണം. മഞ്ഞ,പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാര്‍ഡുടമകള്‍ക്ക് നിർദേശം നൽകി.കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും.റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്. 

            ജില്ലയില്‍ മഞ്ഞ, പിങ്ക്, കാര്‍ഡുകളിലായി 13,70,046 പേരുണ്ട്. ഇതില്‍ 83 ശതമാനത്തോളമാണ് മസ്റ്ററിംഗ് ചെയ്തത്. ബാക്കി 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിന് പുറത്തുള്ളവരുടെ വിവരം അറിയിക്കാനും നിര്‍ദേശിച്ചത്.മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാം. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങള്‍ എന്‍.ആര്‍.കെ പട്ടികയിലേയ്ക്ക് മാറ്റാനാവും. എന്‍.ആര്‍.കെ പട്ടികയിലേയ്ക്ക് മാറ്റാന്‍ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി.     

           മസ്റ്ററിംഗ് നടത്തിയവര്‍ക്കേ ഭാവിയില്‍ ഭക്ഷ്യധാന്യം ലഭിക്കു. ജീവിച്ചിരിക്കുന്നവരുടെ വിഹിതം മസ്റ്ററിംഗ് ചെയ്യാത്തതിന്റെ പേരില്‍ നഷ്ടമാകാതിരിക്കാന്‍ കൂടിയാണ് മരിച്ചവരുടെത് നീക്കാന്‍ നടപടിയെടുക്കുന്നത്. അതിനുശേഷം മസ്റ്ററിംഗില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെ കണ്ടെത്താനാണ് ശ്രമം. നിലവില്‍ നീല കാര്‍ഡിലെ അംഗങ്ങള്‍ക്ക് മസ്റ്ററിംഗിന് നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും ആ വിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിര്‍ബന്ധമായും നീക്കും.

 

 

 

 

NDR News
21 Oct 2024 07:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents