headerlogo
recents

ഉള്ളിയേരിയിൽ വീണ്ടും തെരുവുനായ വിളയാട്ടം; മൂന്നുപേരെ കടിച്ചു

അങ്ങാടിയിൽ വച്ച് മൂന്നാഴ്ച മുമ്പ് നാല് പേർക്ക് കടിയേറ്റിരുന്നു

 ഉള്ളിയേരിയിൽ വീണ്ടും തെരുവുനായ വിളയാട്ടം; മൂന്നുപേരെ കടിച്ചു
avatar image

NDR News

08 Nov 2024 06:53 AM

ഉള്ളിയേരി : മാമ്പൊയിലിലും, കുനഞ്ചേരിയിലും തെരുവ് നായയുടെ അക്രമണം. മാമ്പൊയിൽ സ്വദേശി തുടിയാടി യിമ്മൽ മാധവനെ (55) തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂനഞ്ചേരി അറബിക് കോളേജിലെ വിദ്യാർത്ഥി മലപ്പുറം സ്വദേശി ഷാമിൽനെയും നായ ആക്രമിച്ചു. വിദ്യാർത്ഥിയെയും മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ്‌ ചെയ്‌തു. ഉള്ളിയേരി അങ്ങാടിയിൽ വച്ച് മൂന്നാഴ്ച മുമ്പ് നാല് പേർക്ക് കടിയേറ്റിരുന്നു. ഒരാഴ്ച മുമ്പ് നടന്ന ആശുപത്രിക്ക് സമീപം സ്ത്രീയെയും നായ ആക്രമിച്ചിരുന്നു.

    പാൽ കൊടുത്ത് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന പുലയൻകണ്ടി പര്യേയ്ക്കുട്ടിയെ കടിക്കാൻ ശ്രമിച്ചു. ഉള്ളിയേരി അങ്ങാടിയിൽ 20 ദിവസം മുൻപ് 4 പേരെ ഭ്രാന്തൻ നായ കടിച്ചിരുന്നു. ഉള്ളിയേരിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ സംഹാര താണ്ഡവമാണ്. കഴിഞ്ഞ വർഷം ഉള്ളിയേരി 19-ാം മൈലിലും കാഞ്ഞിക്കാവിലും ഒട്ടെറെ പേരെ നായയുടെ കടിയേറ്റിരുന്നു. തിരുവിതായയെ കുറിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് അഭ്യർത്ഥിച്ചു.

 

 

NDR News
08 Nov 2024 06:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents