ചൂരൽമല ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ
ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ നൽകിയ സോയാബീൻ ഫ്ലാറ്റിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ആരോപണം

വയനാട്: ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നൽകിയ സോയാബീൻ ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്നാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് ആരോപണം.ഏഴു വയസ്സുള്ള ഒരു കുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.