headerlogo
recents

ചൊവ്വാഴ്ച സംസ്ഥാനത്ത് റേഷൻ കടയുടമകളുടെ സമരം

റേഷൻ കോർഡിനേഷൻ കമ്മിറ്റിയാണ് സമരം തീരുമാനിച്ചത്

 ചൊവ്വാഴ്ച സംസ്ഥാനത്ത് റേഷൻ കടയുടമകളുടെ സമരം
avatar image

NDR News

17 Nov 2024 07:45 PM

തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വാഴ്ച (19-11-2024) റേഷൻകട ഉടമകൾ സമരം നടത്തും. കഴിഞ്ഞ ദിവസം ചേർന്ന റേഷൻ കോർഡിനേഷൻ കമ്മിറ്റിയാണ് സമരം തീരുമാനിച്ചത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. റേഷൻകടകളിൽ സാധനങ്ങൾ എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ റേഷൻകട വ്യാപാരികളുടെ സമര പ്രഖ്യാപനം. 

    തങ്ങൾ ചെയ്യുന്ന ജോലി സർക്കാർ സൗജന്യമായി കാണുന്നുവോ എന്നതാണ് റേഷൻകട വ്യാപാരികളുടെ ചോദ്യം. റേഷൻകട വ്യാപാരികൾക്ക് കഴിഞ്ഞ രണ്ടു മാസമായി ഒരു പൈസ പോലും വേതനമായി ലഭിച്ചിട്ടില്ല. ഭക്ഷ്യ വകുപ്പും ഉദ്യോഗസ്ഥരും ചർച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടർന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംഘടന നോട്ടീസ് നൽകിയിട്ടുണ്ട്.

 

 

 

NDR News
17 Nov 2024 07:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents