ബാലുശ്ശേരിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പിൽ 60 ഓളം രക്തദാതാക്കൾ രജിസ്റ്റർ ചെയ്തു

ബാലുശ്ശേരി:ബാലുശ്ശേരിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷൻ ഗ്രൂപ്പ് - കേരളയും ഗവ: മെഡിക്കൽ കോളജ് ആശുപത്രി കോഴിക്കോടും ബാലുശ്ശേരി ശ്രീ ഗോകുലം ആർട്സ് & സയൻസ് കോളജും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്. ബാലുശ്ശേരി ഗോകുലം കോളജ് ക്യാമ്പസിൽ വെച്ച് രാവിലെ 9 മുതൽ ഉച്ചക്ക് 12:30 വരെ നടത്തിയ ക്യാമ്പിൽ 60 ഓളം രക്തദാതാക്കൾ രജിസ്റ്റർ ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം ഡോ.മിലിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ വിജയകരമായി രക്തദാനം ചെയ്തു.
ബീ പോസിറ്റീവ് സംസ്ഥാന പ്രസിഡൻ്റ് ബി. എൻ. പ്രവീൺലാൽ, ജനറൽ സെക്രട്ടറി കെ. എം. സജിൻ, എക്സിക്യൂട്ടീവ് അംഗങ്ങളും കോഡിനേറ്റർമാരുമായ അഭിനന്ദ് സുരേഷ്, ശിവകൃഷ്ണ, സാരംഗ് കോടേരിച്ചാൽ, അരുൺ പുത്തഞ്ചേരി, ഡോ.ആര്യശ്രീ, ഷോണിമ, ആതിര ആനന്ദ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.