മലബാർ ജ്വല്ലറിയിൽ നിന്ന് യുവാവ് ആറ് പവൻ സ്വർണമാല കവർന്നു
ഇന്നലെ രാവിലെ പത്തേ മുക്കാലോടെയാണ് സംഭവം
കോഴിക്കോട്: മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമിൽ നിന്ന് യുവാവ് സ്വർണ്ണമാല കവർന്നു. ആറരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് യുവാവ് കവർന്നത്. ഇന്നലെ രാവിലെ പത്തേ മുക്കാലോടെയാണ് സംഭവം. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം.
മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വീട്ടിൽ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാരൻ കാണാതെ മാല കൈക്കലാക്കി ഷോറൂമിൽ നിന്ന് പോവുകയായിരുന്നു. നടക്കാവ് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

