മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം
രാത്രിയിലും തിരച്ചിൽ തുടരുന്നു വിവരമൊന്നും ലഭിച്ചില്ല
കൊയിലാണ്ടി:മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം. സംശയം തോന്നിയ ആൾ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തി പുഴയിൽ തിരച്ചിൽ നടത്തി.
രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. എന്നാൽ ആരെയും കണ്ടു കിട്ടിയിട്ടില്ല. വിവരമറിഞ്ഞ് ധാരാളം പേർ മുത്താമ്പി പാലത്തിൽ എത്തിയിട്ടുണ്ട്.

