headerlogo
recents

കായണ്ണ ഗവ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസും ജ്വാല ഗ്രന്ഥാലയവും ചേർന്ന് വയോജന സംഗമവും സർഗസംവാദവും സംഘടിപ്പിച്ചു

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ നാരായണൻ ഉദ്ഘാടനം ചെയ്തു.

 കായണ്ണ ഗവ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസും ജ്വാല ഗ്രന്ഥാലയവും ചേർന്ന് വയോജന സംഗമവും സർഗസംവാദവും സംഘടിപ്പിച്ചു
avatar image

NDR News

10 Dec 2024 09:50 AM

കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്എസ് യൂണിറ്റും കായണ്ണ അമ്പായപ്പാറ ജ്വാല ഗ്രന്ഥാലയവും ചേർന്ന് വയോജന സംഗമവും സർഗസംവാദവും സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.സി ഗീത അധ്യക്ഷയായി, സർഗ സംവാദത്തിന് ലിതേഷ് കരുണാകരൻ നേതൃത്വം നൽകി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. എം എം സുബീഷ്, പി പി ഭാസ്കരൻ, കെ എൻ സഹദേവൻ, എ സി രാജൻ, എം കെ ബാലകൃഷ്ണൻ, എ സി ഗംഗാധരൻ, കോക്കുന്നുമ്മൽ ദേവി യമ്മ, ഫിലിപ്പ് മാടവന എന്നിവർ സംസാരിച്ചു.

      വി പി സോമൻ സ്വാഗതവും സി മോഹനൻ നന്ദിയും പറഞ്ഞു.എൻ എസ് എസ് വളണ്ടിയർമാർക്കുള്ള ബാഡ് വിതരണം നടന്നു. വളണ്ടിയർമാരുടെ  കലാപരിപാടികളും അരങ്ങേറി. വയോജനങ്ങൾ പഴയകാല അനുഭവങ്ങൾ പങ്കുവച്ചു.

NDR News
10 Dec 2024 09:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents