ശബരിമല തീര്‍ത്ഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞു
മൂന്നുപേര്‍ക്ക് പരിക്കേറ്റു.മണികണ്ഠന്‍, തൃപ്പണ്ണന്‍, ശ്രീകാന്ത് എന്നിവര്‍ക്കാണ് പരിക്ക്
കോട്ടയം: എരുമേലിയ്ക്ക് സമീപം മുക്കൂട്ടുത്തറയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടം. പുലര്‍ച്ചെ നാലരയോടെ നടന്ന അപകടത്തില്‍ ബംഗ്ലൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
മണികണ്ഠന്‍, തൃപ്പണ്ണന്‍, ശ്രീകാന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം.

