പേരാമ്പ്ര ഭാഗത്തേക്ക് വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക;റോഡ് പരിശോധന കർശനമാക്കി
മേഖലയിൽ വാഹന അപകടക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്

പേരാമ്പ്ര : പേരാമ്പ്ര മേഖലയിൽ വാഹനപരിശോധന കർശനമാക്കി പോലീസും മോട്ടോർവാഹന വകുപ്പും. പേരാമ്പ്ര മേഖലയിൽ അടിക്കടി വാഹന അപകട കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. പേരാമ്പ്ര ബൈപ്പാസും ബസ്‌സ്റ്റാൻഡും കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം വാഹനപരിശോധന നടത്തിയത്.
ലൈസൻസില്ലാതെയും ഹെൽമെറ്റ് ഉപയോഗിക്കാതെയും ഓടിയ വാഹന ഉടമകളുടെപേരിൽ നടപടിയെടുത്തു. ജനുവരി 15 വരെ പരിശോധന തുടരുമെന്ന് പേരാമ്പ്ര ഡിവൈ.എസ്. പി. വി.വി. ലതീഷ് പറഞ്ഞു. പരിശോധനയ്ക്കൊപ്പം ബോധ വത്കരണവും നടത്തുന്നുണ്ടെന്ന് ജോയിൻ്റ് ആർ.ടി.ഒ. പ്രജീഷ് വ്യക്തമാക്കി