നവീകരിച്ച വോളിബോൾ കോർട്ട് മുതുകാട്ടിലെ കായിക പ്രേമികൾക്ക് കൈമാറി
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനിൽ ഉദ്ഘാടനം ചെയ്തു
മുതുകാട്: മുല്ല കൾച്ചറൽ ഫോറം മുതുകാടിന്റെ നേതൃത്വത്തിൽ നവീകരിച്ച വോളിബോൾ കോർട്ട് മുതുകാടിലെ കായിക പ്രേമികൾക്ക് കൈമാറി.കോർട്ട് കൈമാറലും,പ്രദർശന മത്സരവും,ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ജിതേഷ് മുതുകാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബിന്ദു വത്സൻ,രാജേഷ് തറവട്ടത്ത്,ആലീസ് ടീച്ചർ, പി.സി.സുരാജ്,ജെയിംസ് മാത്യു, കെ പി ടി ബാലൻ, ബാബു കെ പി, മനു സി.പി.എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചക്കിട്ടപ്പാറ പഞ്ചായത്ത് നൽകിയ കായിക ഉപകരണങ്ങൾ ഷിജു എൻ.പി ഏറ്റുവാങ്ങി.സി വി സി ചക്കിട്ടപ്പാറയും, തപസ്യ മുതുകാടും തമ്മിൽ ഏറ്റുമുട്ടിയ പ്രദർശന മത്സരത്തിൽ, തപസ്യ മുതുകാട് വിജയിച്ചു. കോമത്ത് പ്രകാശൻ സ്വാഗതം പറഞ്ഞ പരിപാടിയ്ക്ക് പി.കെ.അശോകൻ നന്ദി പറഞ്ഞു.

