headerlogo
recents

ഇന്‍ഫോസിസ് കാംപസില്‍ പുള്ളിപ്പുലി;കെണിയൊരുക്കി കര്‍ണാടക വനംവകുപ്പ്

ക്രിസ്മസ് അവധിക്ക് നാട്ടില്‍പ്പോയവരോട് തിരിച്ചു വരേണ്ടന്ന് മുന്നറിയിപ്പ്.

 ഇന്‍ഫോസിസ് കാംപസില്‍ പുള്ളിപ്പുലി;കെണിയൊരുക്കി കര്‍ണാടക വനംവകുപ്പ്
avatar image

NDR News

02 Jan 2025 09:21 AM

    കർണ്ണാടക :മൈസൂരു ഇന്‍ഫോസിസ് കാംപസില്‍ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിക്കാണ് പുള്ളിപ്പുലിയുടെ ദൃശ്യം ഇന്‍ഫോസിസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. പാര്‍ക്കിങ് കേന്ദ്രത്തിലെ സിസിടിവി ക്യാമറയിലാണ് ആദ്യം ദൃശ്യങ്ങള്‍ പതിഞ്ഞത്.കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുലിയെ പിടികൂടാനുള്ള ശ്രമം     ആരംഭിച്ചത്. 

   380 ഏക്കര്‍ വിസ്തൃതിയാണ് കാംപസിനുള്ളത്, ഇത് തിരച്ചിലിനെ ബാധിപ്പിക്കുമെന്ന് മൈസൂരു ഡിവിഷന്‍ ചീഫ് ഫോറസ്റ്റ് ഓഫീസര്‍ മാലതി പ്രിയ അറിയിച്ചു. രാവിലെ കാംപസിനകത്തുള്ള ഒരു മരത്തില്‍ പുലിയെ കണ്ടിരുന്നു. തുടര്‍ന്ന് കാംപസിന്റെ നാല് ഗേറ്റുകളും അടച്ചു.പുലിയെ കണ്ടതോടെ ക്രിസ്മസ് അവധിക്ക് നാട്ടില്‍ പ്പോയവരോട് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാനാണ് എച്ച്ആര്‍ വകുപ്പ് നിര്‍ദേശം നല്‍കി.

  ഹെബ്ബാള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപം സ്ഥിതിചെയ്യുന്ന കാംപസ് പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമെന്നറിയപ്പെടുന്ന സംരക്ഷിതവനത്തിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.ഭക്ഷണംതേടി പുലി വനത്തില്‍നിന്ന് ഇറങ്ങിയതാകണമെന്നാണ് അധികൃതരുടെ നിഗമനം. 2011-ല്‍ കാംപസിനകത്ത് പുള്ളിപ്പുലി കയറിയിരുന്നു. വനംവകുപ്പ് ഇതിനെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് അയക്കുകയായിരുന്നു. മൈസൂരുവിലെ ഇന്‍ഫോസിസ് ഗ്ലോബല്‍ എജുക്കേഷന്‍ സെന്ററില്‍ നാലായിരത്തോളം പേരാണ് പരിശീലനത്തിലുള്ളത്. ഇതില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്.

 

 

 

NDR News
02 Jan 2025 09:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents