headerlogo
recents

വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോക്ടർ അലൻ ആൻ്റെണിയാണ് പിടിയിലായത്

 വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ
avatar image

NDR News

04 Jan 2025 09:39 AM

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയുടെ പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ഫോണിലേക്ക് തുടർച്ചയായി അശ്ലീല സന്ദേശമയക്കുകയും, കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയും ചെയ്‌ത കേസിൽ ഡോക്ടർ അറസ്റ്റിൽ. കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോക്ടർ അലൻ ആൻ്റെണി (32) ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

      വിദ്യാർത്ഥിനിയുടെ ടെലഗ്രാം അക്കൗണ്ടിലേക്ക് സ്ഥിരമായി കോൾ ചെയ്ത്‌ ശല്ല്യം ചെയ്‌തതിൽ വീട്ടുകാർ താക്കീത് നൽകിയെങ്കിലും, വീണ്ടും പ്രതി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. ജനുവരി രണ്ടിന് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് കോഴിക്കോട് ബീച്ചിലെത്തുവാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയും, തുടർന്ന് വീട്ടുകാരേയും കൂട്ടി കോഴിക്കോട് ബീച്ചിലേക്ക് വരുകയായിരുന്നു. പെൺകുട്ടി എത്തിയതറിഞ്ഞ പ്രതി ബീച്ചിലേക്ക് വന്ന് പെൺകുട്ടിയോട് സംസാരിച്ചുകൊണ്ട് ലൈംഗിക ഉദ്ദേശത്തോടുകൂടി കയ്യിൽ കയറി പിടിച്ചു, എവിടെയെങ്കിലും റൂം എടുക്കാം എന്നു പറയുകയായിരുന്നു. ഇതുകണ്ട പെൺകുട്ടിയുടെ ബന്ധുക്കൾ അവിടേക്ക് വന്ന് പ്രതിയെ തടഞ്ഞുവെച്ച് വെള്ളയിൽ പോലീസിനെ ഫോണിൽ വിളിച്ച് അറിയിക്കുകയുമായിരുന്നു. ഉടനെതന്നെ വെള്ളയിൽ പോലീസ് സ്ഥലത്തെത്തുകയും പെൺ കുട്ടിയുടെ പരാതിയിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

NDR News
04 Jan 2025 09:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents