കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയായി കെ.ഇ.ബൈജു ഐ.പി.എസ് ചുമതലയേറ്റു
നിധിൻ രാജ്.പി ഐ.പി.എസ് കണ്ണൂർ സിറ്റി പേലീസ് കമ്മീഷണറായി പോയ ഒഴിവിലാണ് നിയമനം

കോഴിക്കോട്: കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയായി ا കെ.ഇ.ബൈജു ഐ.പി.എസ് ചുമതലയേറ്റു. എറണാകുളം റേഞ്ച് EOWCB യിൽ നിന്ന് ട്രാൻസ്ഫറായാണ് കോഴിക്കോട് റൂറൽ ജില്ലയിലേക്ക് വന്നത്. തിരുവനന്തപുരം സ്വദേശിയാണ്.
നിധിൻ രാജ്.പി ഐ.പി.എസ് കണ്ണൂർ സിറ്റി പേലീസ് കമ്മീഷണറായി പോയ ഒഴിവിലേക്കാണ് കെ.ഇ.ബൈജു ഐ.പി.എസ് ചുമതലയേറ്റെടുത്തത്.