headerlogo
recents

കാൽനട യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കും; ട്രാൻസ്പോർട്ട് കമ്മീഷണർ

നിയമനിർമാണം ആവശ്യമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ

 കാൽനട യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കും; ട്രാൻസ്പോർട്ട് കമ്മീഷണർ
avatar image

NDR News

08 Jan 2025 12:24 PM

തിരുവനന്തപുരം: കാൽനട യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നും ഇതിന് നിയമനിർമാണം ആവശ്യമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം. നിലവിൽ പിഴ ഈടാക്കുന്നത് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ്. പിഴ ഈടാക്കുന്നതിന് നിയമനിർമാണം ആവശ്യമാണ്. നിലവിലെ മോട്ടോർ വെഹിക്കിൾ നിയമങ്ങൾ അപര്യാപ്തമാണ്. സംസ്ഥാനത്ത് റോഡ് യൂസേഴ്സ് ആക്ട് എന്നൊരു നിയമം വരുകയാണെങ്കിൽ ആ നിയമ പ്രകാരം പിഴ ഈടാക്കാൻ സാധിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.

      കാൽനടയാത്രക്കാരുടെ അശ്രദ്ധമൂലം അപകടങ്ങൾ വർദ്ധിക്കുന്നുണ്ട്. നിയമ നിർമ്മാണത്തിലൂടെ അപകടങ്ങൾ കുറയ്ക്കാനാവും. എല്ലാം അപകടങ്ങൾക്കും കാരണം വാഹനങ്ങളുടെ ശ്രദ്ധക്കുറവാണെന്ന് പറയാൻ കഴിയില്ല. കാൽനട യാത്രക്കാരനാണ് അപകടത്തിന് പിന്നിൽ എങ്കിൽ ​ഡ്രൈവർ കുറ്റക്കാരനാവില്ല. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കുറ്റം ചെയ്തത് ആരാണെന്ന് കണ്ടെത്തുന്നത് അന്വേഷണത്തിലൂടെ ആയിരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ കൂട്ടിച്ചേർത്തു.

 

NDR News
08 Jan 2025 12:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents