ബീറ്റ് ഓഫ് ഹാർട്ട് ബ്ലഡ് ചാരിറ്റബിൾ സൊസൈറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
എം.വി.ആർ. ക്യാൻസർ സെൻ്ററിൻ്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്

മീനങ്ങാടി: ബീറ്റ് ഓഫ് ഹാർട്ട് ബ്ലഡ് ചാരിറ്റബിൾ സൊസൈറ്റിയും, ഗവ. പോളിടെക്നിക്ക് മീനങ്ങാടി എൻ.എസ്.എസ്. യൂണിറ്റും ചേർന്ന്, എം.വി.ആർ. ക്യാൻസർ സെൻ്ററിൻ്റെ സഹായത്തോടെ മീനങ്ങാടി പോളിടെക്നിക് ക്യാമ്പസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ വികാസ് മഹാദേവ് രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
150 ഓളം പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 115 പേർ രക്തം ദാനം ചെയ്യുകയുണ്ടായി. സാമൂഹിക നന്മയ്ക്ക് വേണ്ടി ഇനിയും ഇത്തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും, കൂടുതൽ പേരെ രക്തദാനത്തിൻ്റെ ആവശ്യകതയെ പറ്റി ബോധവാന്മാരാക്കുമെന്നും എൻ.എസ്.എസ്. കോഡിനേറ്റർ നിഖിൽ അഭിപ്രായപ്പെട്ടു. ക്യാമ്പിൽ ബീറ്റ് ഓഫ് ഹാർട്ട് ജനറൽ സെക്രട്ടറി ജിഷ്ണു രാജ് മഠത്തിൽ, ഡോ. അമൃത, പ്രിയേഷ് എന്നിവർ പങ്കെടുത്തു.