headerlogo
recents

ക്ഷേത്രത്തിൽ മോഷണം നടത്താൻ എത്തിയ പ്രതി ബൈക്ക് മറന്നു;പോലീസ് പിടിയിൽ

പോലീസിന്റെ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തിയ കാര്യം സമ്മതിച്ചത്

 ക്ഷേത്രത്തിൽ മോഷണം നടത്താൻ എത്തിയ പ്രതി ബൈക്ക് മറന്നു;പോലീസ് പിടിയിൽ
avatar image

NDR News

10 Jan 2025 10:55 AM

എടപ്പാൾ: ക്ഷേത്രത്തിൽ മോഷണം നടത്താനെത്തിയ പ്രതി ബൈക്ക് മറന്നു. ബൈക്ക് കാണാതായെന്ന് പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ പ്രതിയെ പോലീസ് പിടികൂടി. വട്ടംകുളം കാന്തള്ളൂർ ശിവ ക്ഷേത്രത്തിൽ മോഷണം നടത്തിയ ഗുരുവായൂർ കണ്ടാണശ്ശേരി സ്വദേശി അരുൺ (22) ആണ് പിടിയിലായത്. 

     കഴിഞ്ഞ ഞായറാഴ്‌ചയാണ് ക്ഷേത്രത്തിന്റെ ഓഫീസ് അലമാരയിലെ ഡയറിയിൽ സൂക്ഷിച്ചിരുന്ന 8000 രൂപ മോഷണം പോയത്. മോഷണം നടത്തിയ ശേഷം ബൈക്ക് വെച്ച സ്ഥലം മറന്നുപോയ ഇയാൾ, ബൈക്ക് ഉപേക്ഷിച്ച് പോകുകയായിരുന്നു. പിന്നീട് കുന്ദംകുളം പോലീസ് സ്റ്റേഷനിൽ ബൈക്ക് നഷ്‌ടപ്പെട്ടുവെന്ന് പരാതി നൽകി. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തിയ കാര്യം സമ്മതിച്ചത്.

NDR News
10 Jan 2025 10:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents