സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള പദ്ധതികളെ എതിർക്കും'; നിലപാട് ആവർത്തിച്ച് കാന്തപുരം
കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തൻ്റെ നിലപാട് ആവർത്തിച്ചത്
കോഴിക്കോട്: മെക് 7 വ്യായാമ കൂട്ടായ്മയെ ലക്ഷ്യം വെച്ചുള്ള വിവാദ പ്രസ്താവന ആവർത്തിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തൻ്റെ നിലപാട് ആവർത്തിച്ചത്. വിശ്വാസ സംരക്ഷണമാണ് പ്രധാനം എന്നതിൽ ഉറച്ചുനിന്നുകൊണ്ടാണ് കാന്തപുരം തൻ്റെ നിലപാടിനെ ന്യായീകരിച്ചത്.
സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. യഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞു.

