കൊയിലാണ്ടിയിൽ ട്രാഫിക് എസ് ഐ യെ മർദ്ദിച്ചു; എടക്കുളം സ്വദേശി റിമാൻഡിൽ
എസ് ഐ യെ മർദ്ദിക്കുകയും യൂണിഫോം പിടിച്ച് വലിക്കുകയും ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് പോലീസ് എസ് യുവാവ് മർദ്ദിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പ്രതി എടക്കുളം സ്വദേശി നിഹാബ് അബൂബക്കറിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ട്രാഫിക് സ്റ്റേഷനിൽ ഫൈൻ സംബന്ധിച്ച വിഷയവുമായി എത്തിയതായിരുന്നു അബൂബക്കർ.
സ്റ്റേഷനിൽ ആദ്യമെത്തിയ ഇയാളുടെ ഫൈൻ സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ച ശേഷം തിരിച്ചുപോയി, വീണ്ടും എത്തുകകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ട്രാഫിക് പോലീസ് എസ് ഐ സജീവന് പരിക്കേറ്റു.കെ എസ് ഐ യുടെ യൂണിഫോം പിടിച്ചു വലിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.