headerlogo
recents

ഇന്നുമുതൽ അനിശ്ചിതകാല സമരം; മന്ത്രിയുടെ 'ലൈസൻസ്' ഭീഷണി തള്ളി റേഷൻ വ്യാപാരികൾ

ശമ്പളപരിഷ്കരണമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല കടയടപ്പ് സമരം

 ഇന്നുമുതൽ അനിശ്ചിതകാല സമരം; മന്ത്രിയുടെ 'ലൈസൻസ്' ഭീഷണി തള്ളി റേഷൻ വ്യാപാരികൾ
avatar image

NDR News

27 Jan 2025 07:52 AM

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാരിന്‍റെ ഭീഷണി മറികടന്നാണ് ഇന്ന് വ്യാപാരികൾ സമരത്തിന് ഒരുങ്ങുന്നത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ് ചർച്ചകളിൽ സർക്കാർ സ്വീകരിച്ച നിലപാട്. ശമ്പളം വർധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷൻ വ്യാപാരികൾ സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളിക്കളഞ്ഞു. 

      ശമ്പള പരിഷ്കരണം നടപ്പാക്കാനാകില്ലെന്ന് തീർത്തുപറഞ്ഞ സർക്കാരിനെ ശക്തമായ സമരത്തിലൂടെ സമ്മർദ്ദത്തിലാക്കാനാണ് റേഷൻ വ്യാപാരികളുടെ നീക്കം. റേഷൻ വ്യാപരികൾ ഉയർത്തിയ ആവശ്യങ്ങളോട് സംസ്ഥാന സർക്കാരിന് നിഷേധാത്മക നിലപാട് ആണെന്ന് റേഷൻ വ്യാപാരി സമരസമിതി കോർഡിനേഷൻ ജനറൽ കൺവീണർ ജോണി നെല്ലൂർ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ സമരം ചെയ്യണം എന്ന് വ്യാപാരികൾ ആഗ്രഹിച്ചിട്ടില്ല. നിലവിലെ വേതനം കൊണ്ട് ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് റേഷൻ വ്യാപാരികൾ കട അടച്ചു സമരം ചെയ്യുന്നതൊന്നും ജോണി നെല്ലൂർ പറഞ്ഞു.

 

 

 

 

NDR News
27 Jan 2025 07:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents