കൊയിലാണ്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്

കൊയിലാണ്ടി: വിരുന്നുകണ്ടി ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് കോസ്റ്റൽ പൊലീസിൽ വിവരം അറിയിക്കുക യായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെറിയമങ്ങാട് കോയാന്റെ വളപ്പിൽ അജിത (50) മൃതദേഹമെന്നാണ് പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി