വെള്ളിയൂരിൽ വീടുകയറി ആക്രമണം നടത്തിയ പ്രതികൾ റിമാൻഡിൽ
പേരാമ്പ്ര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്

പേരാമ്പ്ര : വെള്ളിയൂരിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ. വാളൂർ സ്വദേശികൾ ആയ റാഷിദ്, റിയാസ്. എൻ.കെ, ഷൗക്കത്തലി, മുഹമ്മദ് ഷമീം, ഇല്യാസ്, ബാസിം നുജൂം എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. പേരാമ്പ്ര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.വെള്ളിയൂർ വലിയപറമ്പിൽ കൊട്ടാരക്കുമ്മൽ രവീന്ദ്രൻ്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്.
ജനുവരി പതിനഞ്ചാം തീയതി രാത്രി 11:30 ഓടെയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. സംഘം ചേർന്ന് അതിക്രമിച്ചു കയറി സ്ത്രീകൾ ഉൾപ്പെടെയുള്ള വീട്ടുകാർക്ക് നേരെ ആക്രമണം നടത്തുകയും ചീത്ത വിളിക്കുകയും വാതിലും ജനലും മറ്റും നശിപ്പിക്കുകയും ചെയ്‌തു എന്നാണ് കേസ്. വീടിന്റെ ജനൽച്ചില്ലുകളും ഉപകരണങ്ങളും തകർത്തിരുന്നു.