ബി എം യു പി സ്കൂൾ ഫറോക്ക് 121ാം വാർഷികാഘോഷം
കോർപ്പറേറ്റ് മാനേജർ സുനിൽ പുതിയാട്ടിൽ ഉദ്ഘാടനം ചെയ്തു.

ഫറോക്ക് :ഫറോക്ക് യു പി സ്കൂൾ ഫറോക്ക് 121ാം വാർഷികാഘോഷം FELISTA 2K25 നടത്തി.കോർപ്പറേറ്റ് മാനേജർ റവ:സുനിൽ പുതിയാട്ടിൽ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഫറോക്ക് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻകെ കുമാരൻ ഉപഹാര സമർപ്പണം നടത്തി.ഹെഡ്‌മിസ്ട്രസ്സ് പ്രിയ വർഗ്ഗീസ് സ്വാഗതം പറഞ്ഞു.
ലോക്കൽ മാനേജർ റവ : പി പി റജിനോൾഡ്,സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റോഷൻ,പി ടി എ വൈസ് പ്രസിഡന്റ് കെ ഷാഹുൽ ഹമീദ്എം പി ടി എ പ്രസിഡന്റ് സരിത എം സീനിയർ അസിസ്റ്റന്റ് മേഴ്‌സി ജോൺ,എസ് ആർ ജി കൺവീനർ സജ്‌ന ടീച്ചർ,എന്നിവർ സംസാരിച്ചു. സിറാജ് നന്ദി പറഞ്ഞു.കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.