headerlogo
recents

കത്തി കാണിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാൾക്ക് തടവും പിഴയും

2021 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം

 കത്തി കാണിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാൾക്ക് തടവും പിഴയും
avatar image

NDR News

31 Jan 2025 10:31 PM

തലപ്പുഴ: വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീക അതിക്രമത്തിന് ശ്രമിച്ചയാൾക്ക് തടവും പിഴയും. തലപ്പുഴ, പോരൂർ യവനാർകുളം ചന്ദ്രത്തിൽ വീട്ടിൽ സണ്ണി സി മാത്യു(63) വിനെയാണ് 10 വർഷം തടവിനും 54000 രൂപ പിഴയടക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്. 2021 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം. 

     വീട്ടമ്മയായ സ്ത്രീയെ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീക അതിക്രമത്തിനു ശ്രമിക്കവേ പരാതിക്കാരി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. അന്നത്തെ തലപ്പുഴ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന എം.വി പളനിയാണ് കേസന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥരായ പി ജെ ജിമ്മി, കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി.

NDR News
31 Jan 2025 10:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents