വെള്ളിയൂരിൽ വീടിന് നേരെ പടക്കമെറിഞ്ഞതായി പരാതി
വീട്ടിലുള്ളവർ ഉറങ്ങിയ സമയത്താണ് പടക്കമെറിഞ്ഞത്

വെള്ളിയൂർ: പുതുവാണ്ടി മീത്തൽ ഗിരീഷിന്റെ വീടിന് നേരെ പടക്കമെറിഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണമെന്ന് കരുതപ്പെടുന്നു. വീട്ടിലുള്ളവർ ഉറങ്ങിയ സമയത്താണ് പടക്കമെറിഞ്ഞത്. ശബ്ദം കേട്ട് ഉണർന്നപ്പോൾ ആരോ വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതായി അറിഞ്ഞുവെന്ന് വീട്ടുകാർ പറഞ്ഞു. സംഭവം നടന്ന ഉടനെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.
ഉത്സവ സ്ഥലത്തുവെച്ച് സ്ത്രീകളെ ശല്യം ചെയ്തവരുമായി വാക്ക് തർക്കം ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. അതിനോടനുബന്ധിച്ചാവാം പടക്കം പൊട്ടിച്ചതെന്ന് അവർ പറഞ്ഞു. പേരാമ്പ്ര പോലീസ് സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് നിന്ന് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.