വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ
കടവത്തൂർ സ്വദേശി അമേഖ് (23) ആണ് മരിച്ചത്
വടകര: കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ വീണു മരിച്ച നിലയിൽ. ഇന്ന് രാവിലെ 9.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കടവത്തൂർ സ്വദേശി അമേഖ് (23) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.പ്രദേശത്ത് ആക്രി പെറുക്കാൻ
പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവെ പോലീസും വടകര പോലീസും സംഭവസ്ഥലത്തെത്തു കയായിരുന്നു.
യുവാവിൻ്റെ പോക്കറ്റിൽ നിന്നും മാഹിയിൽ നിന്നും ആലുവയിലേക്ക് പോകുന്നതിനായി എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

