ബജറ്റിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 12.75 കോടി രൂപയുടെ വികസന പദ്ധതികൾ
മണ്ഡലത്തിന് അർഹമായ പരിഗണന നൽകിയ മുഖ്യമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും നന്ദി രേഖപ്പെടുത്തി എംഎൽഎ
കുറ്റ്യാടി: ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിന് അർഹമായ പരിഗണന ലഭിച്ചെന്ന് കെ.പി. കുഞ്ഞമ്മദ് മാസ്റ്റർ എം.എൽ.എ കാർഷിക- ജലസേചന, ഗതാഗത മേഖലകളിലാണ് പ്രധാനമായും ഫണ്ട് വകയിരുത്തിയത്.മണിയൂർ ഗ്രാമപഞ്ചായത്തിലെ ചെരണ്ടത്തൂർ പാടശേഖരങ്ങളിലെ ജലവിതാനം ക്രമീകരിക്കുന്ന വെങ്ങാടിക്കൽ പമ്പിങ് സ്റ്റേഷൻ പുനർനിർമ്മാണം- മണിയൂർ ഗ്രാമ പഞ്ചായത്ത് എന്ന പ്രവർത്തിക്ക് 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ കാർഷിക മേഖലയിൽ വലിയ പങ്കുവഹിക്കുന്ന മാമ്പള്ളിതാഴെ തോട് സംരക്ഷണവും വി.സി.ബി പുനരുദ്ധാരണവും- (കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ) പ്രവർത്തിക്കായി -1കോടി രൂപ അനുവദിച്ചു.
വില്യാപ്പള്ളിയെയും ചെമ്മരത്തൂരിനെയും ബന്ധിപ്പിക്കുന്ന വില്ല്യാപ്പള്ളി ചെമ്മരത്തൂർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തീകരിക്കുന്നതിനായി 3 കോടി രൂപ ബജറ്റിൽ അനുവദിച്ചു. തിരുവള്ളൂരിനെയും ആയഞ്ചേരിയും ബന്ധിപ്പിക്കുന്ന തിരുവള്ളൂർ ആയഞ്ചേരി റോഡ് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തീകരിക്കുന്നതിനായി 1.5 കോടി, എസ് മുക്ക് വള്ള്യാട് കോട്ടപ്പള്ളി തിരുവള്ളൂർ റോഡ് നിർമ്മാണത്തിനായി -2.5 കോടി രൂപയും വകയിരുത്തി.ആയഞ്ചേരി തെരു കല്ലുംപുറം റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്താൻ -4 കോടി രൂപയാണ് റോഡ് വികസനത്തിന് അനുവദിച്ചത്. ബജറ്റിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിന് അർഹമായ പരിഗണന നൽകിയ മുഖ്യമന്ത്രിക്കും, ധനകാര്യ വകുപ്പ് മന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നതായികെ. പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

