headerlogo
recents

കാസര്‍കോട് ഭൂചലനം; അസാധാരണ ശബ്‌ദവും

പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്.

 കാസര്‍കോട് ഭൂചലനം;  അസാധാരണ ശബ്‌ദവും
avatar image

NDR News

08 Feb 2025 09:29 AM

കാസർഗോഡ് :കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു.

   ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി പ്രദേശങ്ങളിൽ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കട്ടിൽ ഉൾപ്പെടെ കുലുങ്ങി. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല് ഭാഗത്തും അനുഭവപ്പെട്ടു.അതേസമയം തടിയൻ വളപ്പ് ഭാഗത്തും ഭൂചലനം ഉണ്ടായി.

   ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. ഫോൺ ഉൾപ്പെടെ താഴെ വീണതായും വിവരമുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിദഗ്ധ സമിതി ഇന്ന് സ്ഥലത്തെത്തി പഠനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

 

 

NDR News
08 Feb 2025 09:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents