സംസാരിച്ചതിന് സഹപാഠിയുടെ പേര് എഴുതിവെച്ച ക്ലാസ് ലീഡറെ അച്ഛൻ റോഡിലിട്ട് മർദ്ദിച്ചു
മർദ്ദിച്ചയാൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്

തിരുവനന്തപുരം: സംസാരിച്ചതിന് പേര് ബോർഡിൽ എഴുതിയതിന് ക്ലാസ് ലീഡറെ ക്രൂരമായി മർദിച്ച് വിദ്യാർഥിയുടെ പിതാവ്. നെയ്യാറ്റിൻകര കാഞ്ഞിരംകുളം പി.കെ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിക്കാണ് മർദ്നമേറ്റത്. കഴിഞ്ഞ വ്യാഴാഴ്‌ച ക്ലാസിൽ സംസാരിച്ച കുട്ടികളുടെ പേര് ലീഡർ എഴുതിയെടുത്തിരുന്നു. തുടർന്ന് വൈകുന്നേരം ക്ലാസ് വിട്ടപ്പോൾ കാഞ്ഞിരം കുളം ജങ്ഷനിൽവെച്ച് വിദ്യാർഥിയുടെ പിതാവ് എത്തി ക്ലാസ് ലീഡറെ മർദിക്കുകയായിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ് ഇയാൾ.
സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. മർദനത്തിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥി കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥിയുടെ ശ്വാസകോശത്തിൽ നീർ വീക്കമുണ്ടായെന്ന് മാതാപിതാക്കൾ പറയുന്നു.