കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വൻ കഞ്ചാവ് വേട്ട
ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽവെച്ച് വന്തോതിൽ കഞ്ചാവ് പിടിച്ചെടുത്തു. ഇന്ന് പുലര്ച്ചെ ആറരയോടെയായിരുന്നു സംഭവം. എറണാകുളം സ്വദേശിയായ ഷാജി (31), ബംഗാൾ സ്വദേശിയായ നോമിനുൽ മാലിത (28) എന്നിവരിൽ നിന്നാണ് ഡാൻസാഫ് സ്ക്വാഡ് കഞ്ചാവ് പിടിച്ചെടുത്തത്.
ഒഡീഷയിൽ നിന്ന് ബംഗളുരുവിലും ഇവിടെ നിന്ന് കോഴിക്കോട് വഴി പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. എറണാകുളം ഭാഗത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് പ്രതികൾ പിടിയിലായത്. കസബ പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. തുടർന്നുള്ള നടപടികൾ പുരോഗമിക്കുകയാണ്.

