headerlogo
recents

റിട്ട. അധ്യാപകനും കവിതാപ്രസംഗ കലാകാരനുമായ ടി കെ ജി മണിയൂർ അന്തരിച്ചു

നാടക നടൻ കൂടിയായ ഇദ്ദേഹം ഗ്രാമീണ കലാവേദി, ജനതാ ലൈബ്രറി, ജൂപ്പിറ്റർ സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.

 റിട്ട. അധ്യാപകനും കവിതാപ്രസംഗ കലാകാരനുമായ ടി കെ ജി മണിയൂർ അന്തരിച്ചു
avatar image

NDR news

16 Feb 2025 01:04 PM

മണിയൂർ: റിട്ട. അധ്യാപകനും കവിതാ പ്രസംഗകലാകാരനുമായ ടി കെ ജി മണിയൂർ (87) നിര്യാതനായി. മണിയൂർ എൽ പി സ്കൂൾ അധ്യാപകനായിരുന്നു. സി പി ഐ എം സഹയാത്രികനായിരുന്ന ടി കെ ജി കവിതാ പ്രസംഗകലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

 

      ഒരു കാലത്ത് പാർട്ടി വേദികളെ ഇളക്കിമറിച്ച കവിതാ പ്രസംഗങ്ങൾ ടി കെ ജിക്ക് മണിയൂരിന് പുറത്തും ആരാധകവൃന്ദങ്ങളെ സൃഷ്ടിച്ചു. നാടക നടൻ കൂടിയായ ഇദ്ദേഹം ഗ്രാമീണ കലാവേദി, ജനതാ ലൈബ്രറി, ജൂപ്പിറ്റർ സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.

 

 ഭാര്യ: കാർത്യായനി. മക്കൾ: ലൂസി (റിട്ട. പ്രധാനാധ്യാപിക, മണിയൂർ യുപി സ്‌കൂൾ), വിനീത് കുമാർ (പി ഡബ്ല്യു ഡി അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ), ആഘോഷ് (ബിസിനസ്). മരുമക്കൾ: അശോകൻ, സംഗീത, സ്മിത.

 

സഹോദരങ്ങൾ: ജാനകി,നാരായണി, കാർത്ത്യായനി, പരേതരായ കണ്ണൻ, രാമൻ, കല്യാണി. സംസ്‌കാരം: നാളെ (തിങ്കൾ) രാവിലെ 10 ന് വീട്ട് വളപ്പിൽ

NDR news
16 Feb 2025 01:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents