അത്തോളി കൂമുള്ളി സ്വദേശിനിക്ക് ഒന്നരക്കോടി രൂപയുടെ മേരി ക്യൂറി സ്കോളർഷിപ്പ്
വിദ്യാഭ്യാസകാലത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തിയ ആര്യ

അത്തോളി :അത്തോളി കൂമുള്ളി കോതങ്കൽ സ്വദേശിനി മയങ്ങിചാലിൽ ആര്യയൂറോപ്യൻ യൂണിയൻ ഏൽപ്പെടുത്തിയ ഒന്നരക്കോട് രൂപയുടെ സ്കോളർഷിപ്പിന് അർഹയായി. ശാസ്ത്ര ഗവേഷണത്തിൽ തൽപരരായ വിദ്യാർത്ഥികൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ മേരി ക്യൂറി സ്കോളർഷിപ്പിനാണ് പൊതു വിദ്യാലയത്തിൽ പഠിച്ച ഈ പെൺകുട്ടി അർഹയായത്. മെറ്റാ സർഫേസ് ബേസ്ഡ് റി കോൺഫിഗറബ്ൾ ആന്റിന ഫോർ ഓട്ടോമോട്ടീവ് ആപ്ലിക്കേഷൻ' എന്ന വിഷയത്തിൽ ഇറ്റലിയിലെ സിയെന്ന സർവകലാ ശാലയിലാണ് ആര്യ ഗവേഷണം ചെയുക. വിദ്യാഭ്യാസകാലത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തിയ ആര്യയുടെ നേട്ടം പ്രദേശത്തിന്റെ മൊത്തം അഭിമാനമായി.
അത്തോളി ജിവിഎച്ച് എസ്എസ് ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആര്യ കോഴിക്കോട് ഗവ : ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ബിരുദവും പാലക്കാട് ഗവ : വിക്ടോറിയ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയതാണ് ആര്യ. പിന്നീട് ബാംഗ്ലൂരിലെ സി എസ് ഐ ആർ നാഷണൽ ഏയ് റോസ്പേസ് ലബോറട്ടറീസിൽ റീ കോൺഫിഗറബ്ൾ ഇന്റലിജന്റ് സർഫേസ് ഫോർ ഏറോസ്പേസ് ആപ്ലിക്കേഷനിൽ ഗവേഷണം നടത്തികൊണ്ടിരിക്കെയാണ് ഫെലോഷിപ്പ് ലഭിക്കുന്നത്. അച്ഛൻ: പ്രേമജൻ.പി കെ. അമ്മ: ദിശ എം സി, സഹോദരൻ : ഹരിപ്രസാദ് കെ.എം