പേരാമ്പ്രയിൽ 16 വയസുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദനം:നാല് പേർ റിമാൻഡിൽ
ജനുവരി 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം

പേരാമ്പ്ര: 16 വയസുകാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ നാലുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.കോടതി ഇവരെ റിമാൻഡ് ചെയ്തു. ജനുവരി 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീർ(48)മുഫീദ് (25)മുബഷിർ(21) വേളം ശാന്തിനഗർ പറമ്പത്ത് മീത്തൽ ജുനൈദ്(29) തുടങ്ങിയവരാണ് റിമാൻഡിൽ ആയത്.
പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ പി. ജംഷിദിന്റെ നിർദേശാനുസരണം സബ് ഇൻസ്‌പെക്ടർ പി.ഷമീറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപം കള്ളുഷാപ്പ് റോഡിൽ വച്ച് 16 കാരനെ പ്രതികൾ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയും കാറിൽ വച്ചും കുറ്റ്യാടി ഊരത്തെ ഒരു വീട്ടിൽ വച്ച് ഇരുമ്പു വടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും അടിവയറ്റിൽ ശക്തിയായി ചവിട്ടുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു.