ഇൻവെസ്റ്റ് കേരള ഉച്ചകോടി മൂന്ന് വർഷത്തിലൊരിക്കൽ നടത്തും; മന്ത്രി പി രാജീവ്
കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ കഴിഞ്ഞു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി: കേരളത്തിൻ്റെ വ്യാവസായിക വികസനത്തിന് കുതിപ്പേകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ കഴിഞ്ഞു എന്ന് മന്ത്രി പി രാജീവ്. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ കേരളത്തിന് ലഭിച്ചത്. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളവികസനത്തിനായി സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടി നാഴികക്കല്ലെന്നും കേരളം മുഴുവനായി ഒരു നഗരമായി മാറിയെന്നും ഇത് കേരളത്തിലെ നിക്ഷേപകർക്ക് അനുഗുണമാണെന്നും അദ്ദേഹം പറഞ്ഞു. “ചിലർ നിക്ഷേപത്തേയും വികസനത്തേയും ലളിതവത്ക്കരിക്കുന്നു. സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല നിക്ഷേപവും വികസനവും. വർക്ക് ഫ്രം ഹോം എന്ന മാതൃകയിൽ വർക്ക് ഫ്രം കേരള എന്ന പുതിയ സങ്കൽപ്പം ഉണ്ടായി. അതിശൈത്യകാലത്ത് വിദേശികൾക്ക് ജോലിക്കായി കേരളത്തെ ആശ്രയിക്കാം.”- മന്ത്രി പറഞ്ഞു.
അദാനി ഗ്രൂപ്പ്- 30000 കോടി, ആസ്റ്റർ ഗ്രൂപ്പ്- 850 കോടി, ഷറഫ് ഗ്രൂപ്പ്- 5000 കോടി, ലുലു ഗ്രൂപ്പ്- ഐടി- സെക്ടറിൽ നിക്ഷേപം 5000 കോടി, ആരോഗ്യ രംഗത്ത് കൃഷ്ണ ഗ്രൂപ്പ്- 3000 കോടി, ടാറ്റ ബോട്ട് നിർമ്മാണ രംഗത്തേക്ക് പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റി – 500 കോടി, എൻആർഐ പ്രോജക്ട് മാനേജ്മെൻറ് — 5000 കോടി, മോണാർക് — 5000 കോടി, പോളിമേറ്റേഴ്സ് – 920 കോടി, പ്യാരിലാൽ- 920, എൻ ആർ ജി കോർപ്പറേഷൻ- 3600
മലബാർ ഗ്രൂപ്പ്- 3000 കോടി ( മൂന്ന് പദ്ധതികൾ ),
Fact- 1500 കോടി, ഉരാളുങ്കൽ- 600 കോടി, TofI- 5000 കോടി, ചെറി ഹോൾഡിങ്സ്- 4000 കോടി, അഗാപ്പേ- 500 കോടി , ford- 2500 കോടി, കൊച്ചുതൊമ്മൻ ഫിലിം സിറ്റി 1000 കോടി, രവി പിള്ള ഗ്രൂപ്പ്- 2000 കോടി, ആൽഫ അവഞ്ചേഴ്സ്- 500 കോടി , ഹൈലൈറ്റ് ഗ്രൂപ്പ്- 10,000 കോടി എന്നിങ്ങനെയാണ് ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് എത്തിയ നിക്ഷേപങ്ങൾ .

