headerlogo
recents

ഷംസുദ്ദീൻ ഏകരൂലിന് റെഡ്ക്രോസ് അവാർഡ് സമർപ്പിച്ചു

എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് അവാർഡ് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഷംസുദ്ദീന് കൈമാറി.

 ഷംസുദ്ദീൻ ഏകരൂലിന് റെഡ്ക്രോസ് അവാർഡ് സമർപ്പിച്ചു
avatar image

NDR News

23 Feb 2025 06:37 AM

   കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഈ വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച ദുരന്ത രക്ഷാപ്രവർത്തകനായി ഷംസുദ്ദീൻ ഏകരൂലിനെ തിരഞ്ഞെടുത്തു. എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് അവാർഡ് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഷംസുദ്ദീന് കൈമാറി.

   കൊയിലാണ്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന അവാർഡ് ദാന പരിപാടിയിൽ തഹസിൽദാർ ജയശ്രി എസ്. വാര്യർ അധ്യക്ഷത വഹിച്ചു.റെഡ് ക്രോസ് ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി എ.ടി. അഷറഫ് അനുസ്മരണവും ജൂറി ചെയർമാൻ എം.ജി. ബൽരാജ് അവാർഡ് പ്രഖ്യാപനവും നടത്തി. കൊയിലാണ്ടി നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സി. പ്രജില വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റെഡ്ക്രോസ്, യൂത്ത് റെഡ്ക്രോസ് വളണ്ടിയർമാരെ ആദരിച്ചു.

   ജില്ലാ സെക്രട്ടറി കെ.കെ. ദീപു, താലൂക്ക് സെക്രട്ടറി ബിജിത്ത് ആർ.സി, കെ.കെ. ഫാറൂഖ്, അമീർ അലി, പി.എം. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ചെയർമാൻ കെ.കെ. രാജൻ സ്വാഗതവും വൈസ് ചെയർമാൻ സി. ബാലൻ നന്ദിയും പറഞ്ഞു.

 

.

NDR News
23 Feb 2025 06:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents