തോട്ടുമുക്കത്ത് പുലിയിറങ്ങിയതായി വാർത്ത;വളർത്തു നായയെ കൊന്നു
സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി

തോട്ടുമുക്കം : തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാർ. പുലിയെ പോലെ തോന്നിക്കുന്ന വന്യമൃഗം വളർത്തുനായയെ കടിച്ചു കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിൻ്റെ വീട്ടിലെ വളർത്തു നായയെയാണ് കൊന്നത്. ചങ്ങലയിൽ നായയുടെ തലമാത്രമാണ് ഉണ്ടായിരുന്നത്. നായയെ കൊണ്ടുപോയത് പുലി ആണെന്നാണ് നാട്ടുകാർ പറയുന്നത്.കോഴിക്കോട് ജില്ലയുടെ കിഴക്കൻ ലയോരമേഖലയിൽ കഴിഞ്ഞ കുറേ ദിവസമായി പുലിയെ കണ്ടതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുബീർ പിയുടെ നേതൃത്വത്തിൽ സംഘമാണ് എത്തിയത്.
രാത്രി പതിനൊന്നര ആയപ്പോൾ രണ്ട് യ്ക്കളും വല്ലാതെ കുരച്ചു. കള്ളൻമാരാണോ എന്ന് നോക്കാൻ എഴുന്നേറ്റ് വന്നു. ലൈറ്റടിച്ച് ആരേയും കണ്ടില്ല. ഒരു നായ് മാത്രം അനങ്ങുന്നില്ല. അടുത്ത് ചെന്ന് നോക്കിയപ്പോൾ ചോര ഒലിപ്പിക്കുന്ന നിലയിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.