താമരശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

താമരശ്ശേരി: താമരശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. താമരശ്ശേരി കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ഭാസ്കരനാണ് മരിച്ചത്. അറുപത്തഞ്ച് വയസായിരുന്നു. വീടിൻ്റെ ടെറസിന് മുകളിൽ നിൽക്കുന്നതിനിടെ തേനീച്ചയുടെ ആക്രമണമുണ്ടാകുകയായിരുന്നു.
ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.