മുചുകുന്ന് നിന്ന് കാണാതായ യുവതിയെയും രണ്ടു മക്കളെയും കാസർഗോഡ് കണ്ടെത്തി
കാസർഗോട്ടെ ഒരു നഴ്‌സിംഗ് സ്ഥാപനത്തിൽ മൂവരെയും കണ്ടെത്തുകയായിരുന്നു

മുചുകുന്ന്: കഴിഞ്ഞ ദിവസം കാണാതായ മുചുകുന്ന് കേളപ്പജി നഗർ സ്വദേശികളായ യുവതിയെയും രണ്ട് മക്കളെയും കണ്ടെത്തി. കാസര് ഗോഡ് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒരു നഴ്‌സിംഗ് സ്ഥാപനത്തിൽ നിന്നും മൂവരെയും കണ്ടെത്തുകയായിരുന്നു. വലിയ മലയിൽ വീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞാണ് അശ്വതി മക്കളെയും കൂട്ടി ഇന്നലെ രാവിലെ വീട് വിട്ടിറങ്ങിയത്. മക്കളെ സ്‌കൂളിലെത്തി കൂടെ കൂട്ടുകയായിരുന്നു.
വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് അശ്വതിയെയും മക്കളെയും കണ്മാനില്ലെന്ന കാര്യം മനസിലായത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. കൊയിലാണ്ടി പോലീസിന്റെ സഹായത്തോടെയാണ് മൂവരെയും കണ്ടെത്തിയത്.